Saturday 20 August 2016

സമ്പാദ്യം !

ഇടവഴിയില്‍ എന്നും കാണുന്ന അമ്പതിനോടടുത്തു പ്രായം തോന്നിക്കുന്ന
ആ മനുഷ്യനെ അടുത്തുവന്നാല്‍ വല്ലാത്തൊരു ദുര്‍ഗന്ധമാണ് ....നീട്ടി
വളര്‍ത്തിയ വെളുപ്പും കലര്‍ന്ന മുടിയും താടിയും ....അഴുക്ക് പുരണ്ട
വസ്ത്രങ്ങള്‍ ......എന്നാല്‍ ആ മിഴികളില്‍
നക്ഷത്രത്തിളക്കമായിരുന്നു......ആ മനുഷ്യന്റെ അധരങ്ങളില്‍ നിന്നും
ഉതിര്‍ന്നു വീഴുന്ന മൊഴി മുത്തുകള്‍ക്ക് ചന്ദനത്തിന്റെ
സുഗന്ധമായിരുന്നു.... ആ സുഗന്ധം അനുഭവിക്കാന്‍ വേണ്ടി മാത്രം ഞാന്‍
അദേഹത്തെ ഇടവഴിയില്‍ കാത്തുനില്‍ക്കുക പതിവാക്കി....
ആ മനസ്സിനോട് ഒരുപാട് അടുത്തുപോയി ...ഒരിക്കല്‍ പോലും
കാണാതിരിക്കാന്‍ ആകാത്തവിധം ഒരു ആത്മബന്ധം
ഉടലെടുത്തിരിക്കുന്നു.....കാത്തിരുന്നു മുഷിഞ്ഞ ദിവസം ഒരു ശുഭ
വസ്ത്രധാരി അറിയിച്ചു ആ നക്ഷത്രകണ്ണുകളും സുഗന്ധമൊഴിയും
അഗ്നിയ്ക്ക് ആഹാരമായെന്നു .......കത്തിത്തീര്‍ന്നിട്ടു ഒരു രാത്രി പിന്നിട്ട
ആ ചാരക്കൂമ്പാരത്തിനരികെ നില്‍ക്കുമ്പോള്‍ മിഴികളില്‍ നിന്നും അടങ്ങു
വീണ മിഴിനീര്‍ മുത്ത്‌ ആ ചാരത്തിലലിഞ്ഞു.....അപ്പോള്‍ ഒരു ചെറുകാറ്റ്‌
വീശി പതിയെ ഒരു അശരീരി കാതില്‍ ഒരു സ്വകാര്യം പോലെ മന്ത്രിച്ചു ..
ഈ ചാരക്കൂമ്പാരത്തില്‍ ഞാന്‍ ഉറങ്ങുമ്പോള്‍ എന്നോട് ചേര്‍ന്നലിയാന്‍
ഒരു തുള്ളി കണ്ണുനീര്‍ അതാണ്‌ കുഞ്ഞേ ഈ കാലമത്രയും ഞാന്‍
തേടിയലഞ്ഞ നിധി ......അവസാനമായി എന്നെ പിന്തുടരുന്ന ഏക
സമ്പാദ്യം....നീ അതെനിക്ക് സമ്മാനിച്ചിരിക്കുന്നു .......!!!

പതിനാല് സെക്കന്റ് നോക്കിയാൽ കേസെടുക്കും

കൃത്യമായി ഋഷിരാജ് സിംഗ് പറഞ്ഞത് കേട്ട എത്ര പേര്‍ ഉണ്ടാകും
""സ്ത്രീ സുരക്ഷക്ക് ആവശ്യത്തിൽ അധികം നിയമങ്ങള്‍ ഉണ്ട്. അവ കൃത്യമായി നടപ്പിലാക്കിയാൽ മതി ; ഒരു സ്ത്രീയെ 14 സെക്കന്റിലധികം മോശകരമായരീതിയിൽ നോക്കിയാൽപ്പോലും പരാതിപ്പെടാനും, കേസ്സെടുക്കാനും ഇവിടെ നിയമമുണ്ടെന്നാണ് ഋഷിരാജ് പറഞ്ഞത് ..""
അല്ലാതെ
പതിനാല് സെക്കന്റ് നോക്കിയാൽ കേസെടുക്കും എന്നല്ല സുഹൃത്തേ. .
ഋഷിരാജ് സാർ ഉദ്ദേശിച്ചത് അനാവശ്യമായ നോട്ടത്തെയാണെന്ന് എല്ലാവർക്കും അറിയാം...
പറഞ്ഞതെന്ത് കേട്ടത് എന്ത്..... പല കാര്യങ്ങളിലും വളരെ ഗൗരവമായി പോസ്റ്റ്‌ ഇടുന്ന പല പുലികളും ഈ വിഷയത്തില്‍ പതിനാലു സെക്കന്റിന്റെ കണക്ക് പറഞ്ഞു അദ്ദേഹത്തെ പരിഹസിക്കും വിധം പോസ്റ്റ്‌ ഇട്ടതു കണ്ടു കഷ്ട്ടം തോന്നി....

https://www.facebook.com/mini.pc.7/posts/771883876285181?pnref=story

സ്നേഹം

അരികിലിരുന്നാലെന്‍
ആത്മം തുടിക്കും
അകലുമ്പോഴെന്‍
മിഴി നിറയും

നിന്‍ ചിരി ഇന്നെന്നില്‍
ലഹരിയായ്‌ നിറയും
നിന്‍ സ്നേഹമോ എന്നില്‍
അനുഭൂതിയാകും

ആത്മാവില്‍ കുളിരായ്
നിന്‍ സ്നേഹസ്പര്‍ശനം
അലിവായ്‌ അമൃതായ്
നിന്‍ മൊഴികള്‍

ഓര്‍മ്മയ്ക്കായ്

പല ഓര്‍മ്മകള്‍ കൊണ്ട് നിറയുമ്പോഴും
അതില്‍ സുഖമുള്ളൊരു ഓര്‍മ്മയായ്
നിറയുന്നത് നീ മാത്രമാണ് !!!

പല പൂക്കള്‍ ചുറ്റുമുണ്ടെങ്കിലും
ആത്മാവില്‍ സ്നേഹസുഗന്ധം
പരത്തുന്നത്
നീ എന്ന ഇത്തിരിപ്പൂ മാത്രം !!!

ഒരായിരം ചിരികള്‍
ചുറ്റും മുഴങ്ങുന്നുണ്ടെങ്കിലും
നിന്‍ മുഖത്തെ പുഞ്ചിരി
അത് മാത്രമാണ്
എന്നില്‍ സ്നേഹവും
ധൈര്യവും നിറയ്ക്കുന്നത് !!!

ആള്‍ക്കൂട്ടത്തിനു നടുവിലെങ്കിലും
കണ്ണുകള്‍ തിരയുന്നത്
നിന്നെ മാത്രമാണ്!!!

ചെറു കവിത

ഒരു നോക്ക് കാണാതെ ഒരു വാക്കില്‍ നീയെന്നെ ഒരു ജന്മത്തോളം അറിഞ്ഞതെങ്ങിനെ !!!

നീ കൂടെയുള്ളിടത്തോളം ഓരോ പുലരിയും എനിക്ക് സ്വര്‍ഗ്ഗമാണ് !!!

നിന്‍ സ്നേഹചൂടില്‍ അലിയുന്നു ഞാനൊരു മഞ്ഞുതുള്ളിയായ്‌ !!!

കയ്യെത്താദൂരെ എന്നാലും നീയെന്‍ ആത്മാവിന്‍ ചാരെ !!

അകലുവാനാകുമോ ഇനി ഈ ജന്മത്തില്‍ ആരൊക്കെ നമ്മളെ അകറ്റിയാലും !!

അനന്തമായ് നീളുന്ന ജീവിതവഴിയില്‍ നീ വിരല്‍ത്തുമ്പില്‍ എന്നെയും ചേര്‍ത്തിടുന്നു !!


പ്രിയപ്പെട്ടവരേ  എന്‍റെ ബ്ലോഗ്‌ ആയിരുന്ന  കരയാത്ത  സൂര്യന്‍  എന്നാ  ബ്ലോഗില്‍  എനിക്ക്  പോസ്റ്റുകള്‍  ചെയ്യാന്‍  കഴിയുന്നില്ല  ആയതുകൊണ്ട്  എന്‍റെ എഴുത്തുകളും  വര്‍ക്കുകളും  സച്ചൂസ് കളക്ഷന്‍  എന്നാ  ഈ  ബ്ലോഗില്‍  ആയിരിക്കും  ഇനി  മുതല്‍  ഉണ്ടാകുക.... എല്ലാവര്ക്കും  നന്ദി .. സ്നേഹം 

Thursday 18 August 2016

churidar material onam offer




http://www.sachooscollections.com/


Top :- Bangalori Silk
Bottom :- Shantoon
Dupatta :- Bhagalpuri

price 780 /-

free shipping